തൃശൂർ: ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്‌ടറുടെ വീട്ടിൽ നിന്ന് വിജിലൻസ് അനധികൃതമായി സൂക്ഷിച്ച 15ലക്ഷം രൂപ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കിനെയാണ്, ശസ്ത്രക്രിയ നടത്താൻ 3000 രൂപ കെെക്കൂലി വാങ്ങിയതിനെത്തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി.
ഇതിന് പിന്നാലെ ഷെറി ഐസക്കിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് 15 ലക്ഷം രൂപ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവിനോട് ശസ്ത്രക്രിയ്ക്ക് വേണ്ടി ഡോക്ടർ കെെക്കൂലി ചോദിക്കുകയായിരുന്നു. സർജറിയ്ക്ക് ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ 3000 രൂപ എത്തിക്കാനായിരുന്നു ഡോക്ടർ ആവശ്യപ്പെട്ടത്. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിച്ചു.
ഭാര്യമാര്‍ യുവാവിനെ കുത്തിക്കൊന്നു, രണ്ടു പേർ പിടിയിൽ
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരാതിക്കാരന് ഫിനോൾഫ്‌തലിൻ പുരട്ടിയ നോട്ട് കൊടുത്തയച്ചു. കെെക്കൂലി വാങ്ങിയതിന് പിന്നാലെ, വിജിലൻസ് ഷെറി ഐസക്കിനെ കെെയോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും കെെക്കൂലി വാങ്ങിയതായി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
Post Your Comments