തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച ബസ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന ‘മായാവി’ ബസ് ആണ് തൃശൂര്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് റൂട്ടിൽ ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി
ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സൈറ്റിന്റെ ദൃശ്യങ്ങള്‍ ഇളക്കിമാറ്റി ബസ് ജീവനക്കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
read also: മരക്കൊമ്പ് പൊട്ടി വീണു: വീട് തകർന്നു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്നാണ് ബസ് ജീവനക്കാരുടെ മൊഴി. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയിരുന്നുവെന്നും അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കര്‍ ഒട്ടിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Post Your Comments