
കോട്ടയം: പാലായിൽ ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ അശ്വിന് കൃഷ്ണകുമാർ(21) ആണ് മരിച്ചത്. ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ ജീവനക്കാരനാണ്.
കൊഴുവനാല്‍ – പാലാ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് വച്ച് ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ തന്നെ അതുവഴിയെത്തിയ മാർ സ്ലീവാ ആശുപത്രിയിലെ ഒരു ഡോക്ടർ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments