Latest NewsKeralaNews

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു: കണ്ടെത്തിയത്‌ 48 മണിക്കൂറിന് ശേഷം

വിഴിഞ്ഞം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ച് 48 മണിക്കൂറിന് ശേഷമാണ് ഏകദേശം 90 അടി താഴ്ചയുള്ള കിണറിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

വെങ്ങാനൂർ സ്വദേശിയായ മഹാരാജന്‍റെ (55) മൃതദേഹം തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് പുറത്തെത്തിച്ചത്. ശനിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം.

എൻഡിആർഎഫ് സംഘം, അൻപതിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ, 25ലധികം പോലീസുകാർ, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കിണർനിർമാണത്തിൽ വൈദഗ്ധ്യമുള്ള 25 തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവർ രണ്ട് ദിവസമായി രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button