ഡൽഹി: തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിറവേറ്റുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ കൂടുതൽ ജനപിന്തുണ നേടിയ ബിജെപി നേതാവും മന്ത്രിയുമാണ് സ്മൃതി ഇറാനി. അഭിനേത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ നാളുകളെക്കുറിച്ചും ജീവിതത്തിലും രാഷ്‌ട്രീയത്തിലും തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
താൻ ഒരിക്കലും രാഷ്‌ട്രീയവും അഭിനയവും ഇടകലര്‍ത്തിയിട്ടില്ലെന്നു സ്മൃതി പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തു നിന്നുണ്ടായ ഇടപെടലിനെക്കുറിച്ചും സ്മൃതി ഇറാനി പറയുന്നു.
read also: 10 വയസുകാരന്റെ ശരീരമാസകലം മുറിവുകള്‍: മദ്രസ അദ്ധ്യാപകന്റെ ക്രൂരത, പരാതി
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ,
‘150 രൂപ മാത്രം വരുമാനമുള്ള മാതാപിതാക്കളുടെ മകളായാണ് ഞാൻ ജനിച്ചത്. മന്ത്രി ഓഫീസില്‍ നിന്ന് കൃത്യം 10 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് എന്റെ ജനനം. എനിക്കൊരിക്കലും രാഷ്‌ട്രീയമോഹം ഉണ്ടായിരുന്നില്ല. എന്ത് ചെയ്താലും ഏറ്റവും മികച്ച രീതിയില്‍ ചെയ്യണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം. ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് എന്റെ മകൻ കുഴഞ്ഞു വീണ സംഭവമായിരുന്നു.
ചില രാഷ്‌ട്രീയ വിവാദങ്ങള്‍ നടക്കുന്നു. ഞാൻ പാര്‍ലമെന്റുകള്‍ക്കിടയില്‍ ഓടി നടക്കുകയായിരുന്നു. ഇതിനിടയില്‍ എന്റെ മകൻ കുഴഞ്ഞുവീണു. അവൻ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. രാഷ്‌ട്രീയത്തില്‍ എന്റെ ആദ്യ വര്‍ഷം. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എയിംസിലേക്ക് ഓടി. അടുത്ത ദിവസം പാര്‍ലമെന്റില്‍ എനിക്ക് ഉത്തരം നല്‍കാൻ ഉണ്ടായിരുന്നു. എനിക്കെതിരെ ഒരു വിവാദം ഉയര്‍ന്നിരുന്നു. എന്റെ ലോകം തകര്‍ന്നു. ആ വിഷമം മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍. അത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാൻ കഴിയുമോ? എന്നോട് ശാന്തമായി ഇരിക്കാൻ അദ്ദേഹം പറഞ്ഞു. എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ പറഞ്ഞു. അത് വലിയ ആശ്വാസമാണ് എനിക്ക് നല്‍കിയത്’- സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments