Latest NewsNewsBusiness

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അറിയാൻ! ഇടപാടുകളിൽ പുതിയ മാറ്റങ്ങളുമായി റിസർവ് ബാങ്ക്

പുതിയ കാർഡുകൾ എടുക്കുമ്പോഴും, നിലവിലുള്ള കാർഡുകൾ പുതുക്കുമ്പോഴുമാണ് ഉപഭോക്താക്കൾക്ക് നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ സ്വന്തമായി തിരഞ്ഞെടുക്കാൻ സാധിക്കുക

രാജ്യത്തെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കാർഡുകളിലെ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ ഉപഭോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാവുന്ന രീതിയാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് സർക്കുലർ ഇതിനോടകം ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ, രാജ്യത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ വിസ, മാസ്റ്റർ കാർഡ് തുടങ്ങി ബാങ്ക് സർവറുമായി ബന്ധിപ്പിക്കുന്ന 5 നെറ്റ്‌വർക്ക് പ്രൊവൈഡർമാരാണ് ഉള്ളത്.

പുതിയ കാർഡുകൾ എടുക്കുമ്പോഴും, നിലവിലുള്ള കാർഡുകൾ പുതുക്കുമ്പോഴുമാണ് ഉപഭോക്താക്കൾക്ക് നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ സ്വന്തമായി തിരഞ്ഞെടുക്കാൻ സാധിക്കുക. അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്സ് ക്ലബ്ബ് ഇന്റർനാഷണൽ, മാസ്റ്റർ കാർഡ് ഏഷ്യാ- പസഫിക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ, വിസ എന്നിവയാണ് സർവീസ് പ്രൊവൈഡർമാർ. ഇവയിൽ ഏതെങ്കിലും ഒന്ന് സ്വന്തമായി തിരഞ്ഞെടുക്കാനുള്ള അവസരമാണ് ആർബിഐ ഒരുക്കുന്നത്. മുൻപ് കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ ഇവയിൽ ഏതെങ്കിലും ഒരെണ്ണം ഓട്ടോമാറ്റിക്കലി ബന്ധിപ്പിക്കാറാണ് പതിവ്.

Also Read: എന്റെ മുത്തശ്ശനാണ് ശിവസേന എന്ന പേരിട്ടതും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും, അത് ഞങ്ങള്‍ക്ക് തന്നെ വേണം

shortlink

Related Articles

Post Your Comments

Related Articles


Back to top button