Latest NewsKeralaNews

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകും: കെ- സ്മാർട്ട് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ – സ്മാർട്ട് സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കും. തദ്ദേശ സ്വയഭരണം എക്സൈസ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Read Also: ‘വിരലുകൾ സംസാരിക്കുമ്പോൾ’: ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസ്റ്റിക് രചയ്താക്കളുടെ പുസ്തകം ചരിത്രമാകുന്നു

വീട്ടിലിരുന്നോ ലോകത്തിന്റെ ഏത് ഭാഗത്തിൽ നിന്നോ പഞ്ചായത്ത് തല സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിലൂടെ പഞ്ചായത്തിൽ നേരിട്ടെത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായകമാകും. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. അടുത്തഘട്ടമായി വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള ‘സിറ്റിസൺ ഫീഡ്ബാക്ക്’ എന്ന സംവിധാനവും നടപ്പാക്കാനുള്ള ആലോചനയിലാണ്. സിറ്റിസൺ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

Read Also: 150 ലധികം ഇന്ത്യന്‍ പുരാവസ്തുക്കള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button