KeralaLatest NewsNews

കർക്കിടക മാസത്തിൽ നാലമ്പല ദർശനം നടത്താം, പുതിയ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

കർക്കിടക മാസത്തിൽ കുറഞ്ഞ ചെലവിൽ നാലമ്പല ദർശനം നടത്താൻ അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. പുണ്യം പകരുന്ന രാമായണ മാസമായ കർക്കിടകത്തിൽ നാലമ്പല ദർശനം നടത്തുന്നത് രാമായണം ഒരുവട്ടം പാരായണം ചെയ്യുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലമെന്ന് വിശേഷിപ്പിക്കുന്നത്.

കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്. ഭക്തർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും ലഭ്യമാണ്.

Also Read: ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, എസ്‌സി-എസ്‌ടി ആക്ട് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

തൃശ്ശൂർ-എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കും, കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button