Latest NewsNewsIndia

പ്രതിപക്ഷം പൗരന്മാരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കാതെ കുടുംബ കേന്ദ്രീകൃത പാർട്ടികളായി മാറുന്നു: വിമർശനവുമായി ജെ പി നദ്ദ

ഗോധ്ര: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദ്വേഷം പടർത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.പൗരന്മാരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കാതെ പ്രതിപക്ഷ പാർട്ടികൾ കുടുംബ കേന്ദ്രീകൃത പാർട്ടികളായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര പട്ടണത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ജിഎസ്ടി കൗൺസിലിൽ യോഗം നാളെ വിജ്ഞാൻ ഭവനിൽ ചേരും, പ്രധാനമായും ചർച്ച ചെയ്യുന്നത് ഈ വിഷയങ്ങൾ

പ്രധാനമന്ത്രി മോദി ജനങ്ങളെ സേവിക്കുന്ന തിരക്കിലായിരിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്ന തിരക്കിലാണ്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടിആർഎസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഷണൽ കോൺഫറൻസ്, പിഡിപി എന്നിങ്ങനെ എല്ലാ പാർട്ടികളും അവനവന്റെ കുടുംബത്തിലേയ്ക്ക് ചുരുങ്ങുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

കുടുംബാംഗങ്ങൾ മാത്രമാണ് ഈ പാർട്ടിയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്. അവർ സ്വന്തം കുടുംബാംഗങ്ങളെ ഓർത്ത് മാത്രമാണ് ആശങ്കപ്പെടുന്നത്. ആഗോളതലത്തിൽ മോദിജിക്ക് അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴെല്ലാം കോൺഗ്രസുകാർ അസ്വസ്ഥരാകുന്നു. പ്രധാനമന്ത്രിയെ എതിർക്കുന്നതിനപ്പുറം സ്വന്തം രാജ്യത്തെ തന്നെ തരംതാഴ്ത്തി കെട്ടാൻ കോൺഗ്രസ് നേതാക്കൾ ആരംഭിച്ചുവെന്നും നദ്ദ കുറ്റപ്പെടുത്തി.

Read Also: മണാലിയിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം സുരക്ഷിതർ: വനിതാ ഹൗസ് സർജൻമാരുമായി ആശയ വിനിമയം നടത്തി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button