ആലപ്പുഴ: ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരാണ് പുറത്തെടുത്തത്.
Read Also : ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു: കാറുകളും വീടുകളും കൂട്ടത്തോടെ ഒലിച്ചുപോയി, 5 മരണം
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പുന്നമടയില്‍ ബോട്ടിംഗിനെത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ആങ്കറിംഗ് ചെയ്ത ശേഷമാണ് ഇയാളെ കാണാതായത്.
രാത്രി തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് അഗ്നിശമനസേന എത്തി രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments