Latest NewsKeralaNews

സി.പി.എം യോഗത്തില്‍ കസേര കൊണ്ടടിച്ച്‌ പ്രവര്‍ത്തകര്‍

വട്ടംകുളത്ത് സി.പി.എമ്മില്‍ തമ്മിലടി

എടപ്പാള്‍: വട്ടംകുളത്ത് സി.പി.എമ്മില്‍ തമ്മിലടി. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ഏരിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിൽ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്ത് പരസ്പരം അടിക്കുകയും ചെയ്തു.

read also: മകന്‍ കുഴഞ്ഞുവീണു, എയിംസിലേക്ക് ഓടി: ലോകം തകര്‍ന്നെന്നു ചിന്തിച്ച നിമിഷത്തിൽ പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍: സ്മൃതി ഇറാനി

എഴുത്ത് ലോട്ടറിയിലെ അറസ്റ്റ്, ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിനുള്ള പിരിവ് തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചായിരുന്നു പ്രവർത്തകരുടെ തമ്മില്‍ തല്ല്. എന്നാൽ, സാധാരണയുണ്ടാകുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമേ ബ്രാഞ്ച് യോഗത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നും മറ്റു പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും ഏരിയ സെക്രട്ടറി ടി. സത്യൻ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button