KeralaLatest NewsEntertainment

മറ്റൊരു മത്സരാർത്ഥിക്ക് കപ്പ് കിട്ടാന്‍ വേണ്ടി ഒരു മന്ത്രി ഇടപെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ തന്റെ വിജയം തടയാന്‍ വേണ്ടി ഷോയുടെ പുറത്ത് വലിയ നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് അഖില്‍ മാരാർ. ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍ ജേതാവിനെ പ്രഖ്യാപിക്കാന്‍ പോകുമ്പോഴും തനിക്ക് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ല, വിജയം മനസ്സില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പുറത്ത് വലിയ കളികള്‍ നടന്നിരുന്നതായി പിന്നീട് അറിയാന്‍ സാധിച്ചിരുന്നുവെന്നും അഖില്‍ മാരാർ പറയുന്നു. മൂവി വേള്‍ഡ് മീഡിയയെന്ന യൂട്യൂബ് ചാനല്‍ സംഘടിപ്പിച്ച ‘മാരാർ ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീസണ്‍ 5 വിജയി അഖിൽ മാരാർ.

ഷോയില്‍ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം പല കാര്യങ്ങളും അറിഞ്ഞു. ഞാന്‍ ജയിക്കരുതെന്ന ആഗ്രഹത്തോടെ വലിയ രീതിയിലുള്ള ചില കളികളും കാര്യങ്ങളുമൊക്കെ നടന്നിരുന്നു. അതൊക്കെ വലിയ സീരിയസ് വിഷമാണ്. മറ്റുള്ളവർക്ക് വേണ്ടി കുറെ റോബോട്ടിക്ക് വോട്ട് വരികയൊക്കെ ചെയ്തെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അഖില്‍ മാരാർ പറയുന്നു.

അതുവരെ വോട്ടിങ്ങിൽ പിന്നിലായിരുന്നു ഒരു മത്സരാർത്ഥി വളരെപ്പെട്ടെന്ന് മുന്നിലേക്ക് വരികയും ഫിനാലെയിൽ ഉൾപ്പെടുകയും ചെയ്തത് സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. ഒരു ഘട്ടത്തിൽ ഇവർ കിരീടം ഉറപ്പിച്ചു എന്ന തരത്തിൽ പല യൂട്യൂബ് വീഡിയോയിലും വാർത്തകൾ വന്നിരുന്നു. ഇവർക്ക് വേണ്ടി വൻ പി ആർ സെറ്റപ്പ് ഉണ്ടായിരുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. ഇതെല്ലം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അഖിലിന്റെ വെളിപ്പെടുത്തൽ.

‘ജനത്തെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. അത് മാത്രമാണ് എന്റെ ആത്മവിശ്വാസം. അവർ എനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ബിഗ് ബോസിന് അകത്ത് നിന്നുകൊണ്ട് തന്നെ വലിയ വോട്ടിന്റെ വ്യത്യാസത്തിലായിരിക്കും ഞാന്‍ ജയിക്കുകയെന്ന് ഷോയ്ക്ക് അകത്ത് നിന്നുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു. കണ്ടന്റുകളിലാണ് എന്റെ ആത്മവിശ്വാസം.പക്ഷെ പുറത്ത് ഇറങ്ങിയപ്പോഴാണ് ഞാന്‍ ജയിക്കാതിരിക്കാനുള്ള ബാഹ്യ ഇടപെടലുകള്‍ മന്ത്രി തലത്തില്‍ വരെ നടന്നിരുന്നുവെന്ന് അറിയാന്‍ സാധിച്ചത്.

പേരൊന്നും ചോദിക്കരുത്. ഒരു സൂചന മാത്രം. എന്റെ സുഹൃത്തുക്കളൊക്കെ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് ഈ പറയുന്നത്. പുറത്ത് നിന്ന് ഏഷ്യാനെറ്റിലേക്ക് വിളിച്ചായിരുന്നു എന്റെ വിജയം തടയാനുള്ള ശ്രമങ്ങളെന്നും അഖില്‍ വ്യക്തമാക്കുന്നു.എന്നോട് വിരോധം ഉള്ളതുകൊണ്ടല്ല മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. അങ്ങനെ ഞാന്‍ പറയുന്നുമില്ല. മറ്റുള്ളവരോട് സ്നേഹം ഉള്ളതുകൊണ്ടാണ് അത്തരമൊരു നീക്കം ഉണ്ടായത്. ഞാനും വേറെ ഒരാളും തമ്മില്‍ മത്സരിക്കുന്നു. എന്നോട് ആർക്കും വിരോധമില്ല. പക്ഷെ മറ്റേ ആളോട് ചിലർക്ക് സ്നേഹം ഉണ്ട്. അപ്പോള്‍ എന്റെ എതിർ സ്ഥാനാർത്ഥി വിജയിക്കണമെന്ന് മറ്റുള്ളവർ ആഗ്രഹിക്കുമെന്നും താരം പറയുന്നു.

കൊട്ടാരക്കര മേഖലയില്‍ നിന്നുള്ള മന്ത്രിയായിരിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ബാലഗോപാലിനെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരിക്കലും അല്ല. അദ്ദേഹത്തെയൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്’ എന്നും അഖില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഇടപെടല്‍ നടന്നെങ്കിലും ജനങ്ങളുടെ വലിയ പിന്തുണയോടെ വിജയിക്കാന്‍ സാധിച്ചു.അഖിൽ കൂട്ടിച്ചേർത്തു. അതേസമയം ആ മത്സരാർത്ഥി ശോഭ ആണോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചോദ്യം ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button