ഷില്ലോംഗ്: വിഷക്കൂൺ കഴിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ബയോറിസോഴ്സിലെ (ഐബിബിആർ) വനിതാ ജീവനക്കാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഐബിബിആറിലെ ശുചീകരണ തൊഴിലാളികളായ ഷേബ കർബാനി(40), റൂപർട്ട് ദോഹതോംഗ്(43), സുരക്ഷാജീവനക്കാരൻ ബാക്സ്റ്റാർ കാംഖ്രാംഗ്(30) എന്നിവരാണ് മരിച്ചത്.
Read Also : വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം
മേഘാലയയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇൻസ്റ്റിറ്റ്യൂട്ടിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ രണ്ട് മുറികളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കർബാനിയുടെ മൃതദേഹം ഒരു മുറിയിലും മറ്റ് രണ്ട് പേരെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. മുറികളിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കെട്ടിടത്തിലെ മറ്റൊരു മുറിയിൽ, ഒരു ചട്ടിയിൽ വളർത്തിയ നിലയിൽ കുറെ വിഷക്കൂണുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments