ഭോപ്പാൽ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലുമായി ഐക്യം രൂപപ്പെടുത്തിയതിൽ രാഹുൽ ഗാന്ധിയെയും സ്മൃതി ഇറാനി വിമർശിച്ചു.
‘പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്ന രീതിയാണ് ജനങ്ങൾ കാണുന്നത്. ജനാധിപത്യ അവകാശങ്ങൾ ഉറപ്പിച്ചതിന് ആളുകൾ കൊല്ലപ്പെടുന്നു. കോൺഗ്രസും അതേ ടിഎംസിയുമായി കൈകോർക്കുന്നു, പശ്ചിമ ബംഗാളിൽ നാശം സൃഷ്ടിക്കുന്നവരുമായി ഗാന്ധി കുടുംബം കൈകോർക്കുന്നത് സ്വീകാര്യമാണോ? ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ,’ സ്മൃതി ഇറാനി പറഞ്ഞു.
മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുർഷിദാബാദ്, കൂച്ച് ബെഹാർ, നോർത്ത് 24 പർഗാനാസ്, മാൾഡ എന്നിവയുൾപ്പെടെ പല ജില്ലകളിലും തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ ബാലറ്റ് പെട്ടികൾ നശിപ്പിക്കുകയും എതിരാളികൾക്ക് നേരെ ബോംബെറിയുകയും ചെയ്തു.
Post Your Comments