
ഇടുക്കി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ 5 അംഗ സംഘത്തിലെ 2 യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിന് സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) തുടങ്ങയവരാണ് മരിച്ചത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
കട്ടപ്പന ഫയർഫോഴ്‌സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Also: ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാം! ഇന്ത്യൻ പൗരന്മാരെ അതിഥികളായി ക്ഷണിച്ച് ഐഎസ്ആർഒ
Post Your Comments