കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ, ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, കുട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കൂടാതെ, ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അവധി നൽകിയത്. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മാത്രം 69 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 4,539 പേരാണ് വിവിധ ഇടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
Also Read: വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
Post Your Comments