ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന മഹാകുംഭമേളയെ വരവേൽക്കാൻ ഒരുങ്ങി പ്രയാഗ് രാജ്. 2025 ജനുവരി 13നാണ് പൗഷപൗർണമിയോടെ മഹാകുംഭമേള ആരംഭിക്കുക. ജനുവരി 14-15 തീയതികളിലെ മകരസംക്രാന്തി ദിനത്തിലാണ് ആദ്യ ഷാഹി സ്നാൻ. ഇതവണ 45 ദിവസമാണ് മഹാകുംഭം സംഘടിപ്പിക്കുന്നത്. മഹാകുംഭത്തിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് സംഗമം നഗരിയിൽ സന്യാസി ശ്രേഷ്ഠരുമായി സംഘടിപ്പിച്ച യോഗത്തിനുശേഷമാണ് ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി മൂന്നിനാണ് ബസന്ത് പഞ്ചമി ആചരിക്കുന്നത്. ഫെബ്രുവരി 12ന് മാഘപൂർണിമ ദിനത്തിൽ സ്നാനോത്സവത്തോടെ കൽപവയും, ഫെബ്രുവരി 26ന് മഹാശിവരാത്രി നാളിലെ സ്നാൻ ഉത്സവത്തോടെ കുംഭമേളയും സമാപിക്കുന്നതാണ്. 2024 നവംബറോടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 2000 കോടിയിലധികം പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും വലിയ തീർത്ഥാടക സംഗമങ്ങളിൽ ഒന്നായ കുംഭമേളയിൽ ഇത്തവണ 40 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഉള്‍ക്കടലിലെ എണ്ണ ഖനന കേന്ദ്രത്തില്‍ തീപിടിത്തം: 2 മരണം
Post Your Comments