മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നിസാർ മേത്തർ. സംഭവം പുറത്തറിഞ്ഞതോടെ നിസാരിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ആളായിരുന്നു നിസാർ മേത്തർ. മഅദിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മാധ്യമ പ്രവർത്തകയ്ക്ക് ഇയാൾ അശ്ലീല സന്ദേശം അയച്ചു. താക്കീത് നൽകിയെങ്കിലും അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നതോടെ മാധ്യമപ്രവർത്തക പോലീസിനെ സമീപിക്കുകയായിരുന്നു.
അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Post Your Comments