കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യത. നിലവിൽ, 56 വയസാണ് പെൻഷൻ പ്രായം. 56-ൽ നിന്നും കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അധ്യക്ഷനായുള്ള പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം, വർദ്ധിച്ച പെൻഷൻ എന്നിവ കാരണം കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം കൂടുക എന്ന നീക്കത്തിലേക്ക് സർക്കാർ എത്തിയത്.
അടുത്ത മൂന്ന് വർഷത്തിനകം 4,000 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി രൂപയാണ്. നിരവധി ആളുകൾ വിരമിക്കുമ്പോൾ, കൃത്യമായ സർക്കാർ ഇടപെടൽ നടന്നില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബിയിൽ സർക്കാർ അനുമതിയില്ലാതെ രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തിയത് വൻ കടബാധ്യതയ്ക്ക് കാരണമായിട്ടുണ്ട്. കെഎസ്ഇബിക്ക് പുറമേ, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയവയുടെ പെൻഷൻ പ്രായപരിധി കൂട്ടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
Post Your Comments