ഹൈദരാബാദ്: രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുള്ള അതേ അവകാശം ഗവർണർമാർക്കും ഉണ്ടെന്ന് തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. ഗവർണർമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശത്തിന് പിന്നാലെയാണ് ഗവർണറുടെ പരാമർശം.
താൻ തനിക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും തമിഴ്‌നാട് ഗവർണറെ പരാമർശിക്കുന്നില്ലെന്നും തമിഴിസൈ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ തന്നെ ഒതുക്കാനാകില്ലെന്നും ആവശ്യമെന്ന് തോന്നുമ്പോൾ തന്റെ അഭിപ്രായം പ്രകടിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ: ബംഗാൾ തിരഞ്ഞെടുപ്പിലെ ആക്രമണത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി
‘മറ്റെല്ലാവരും രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുന്നതിനാൽ, ഗവർണർമാർക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, തെലങ്കാന ഗവർണർ പറഞ്ഞു. ഗവർണറുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാമെങ്കിലും അവരോട് പ്രതിഷേധിക്കുകയോ ശത്രുത പ്രകടിപ്പിക്കുകയോ ചെയ്യുന്നത് നല്ല രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് അവർ വ്യക്തമാക്കി.
Post Your Comments