KottayamKeralaNattuvarthaLatest NewsNews

ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ: സുഹൃത്ത് ജീവനൊടുക്കി

വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹം ആണ് കണ്ടെത്തിയത്

കോട്ടയം: പാലാക്കടുത്ത് വലവൂരില്‍ നിന്ന് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ നഗ്നമായ നിലയിൽ കണ്ടെത്തി. വലവൂര്‍ സ്വദേശിനി പ്രീതിയുടെ (31) മൃതദേഹം ആണ് കണ്ടെത്തിയത്.

Read Also : വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് പ്രീതിയെ കാണാതായത്. ഇവരുടെ സുഹൃത്തും വലവൂര്‍ സ്വദേശിയുമായ ലോട്ടറി വിൽപനക്കാരൻ പ്രകാശനെ (51) ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

പ്രീതിയുടെ കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.

പ്രീതിക്ക് നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുട്ടി മറ്റൊരു ബന്ധുവിനൊപ്പമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button