Latest NewsNewsIndia

അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം: പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, ആഭ്യന്തര സർവീസുകൾ നവംബർ മുതൽ ആരംഭിക്കും

വിമാനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള പ്രവർത്തനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്

യോഗി ആദിത്യനാഥ് സർക്കാറിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ അയോധ്യ ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ഒക്ടോബറിൽ ആദ്യ വിമാന സർവീസ് ആരംഭിക്കുമെങ്കിലും, നവംബർ മുതലാണ് ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കമാവുക. ഇത് സംബന്ധിച്ച വിവരങ്ങൾ എയർപോർട്ട് ആക്ടിംഗ് ഡയറക്ടർ വി.എസ് കുശ്വാഹ അറിയിച്ചിട്ടുണ്ട്. കൂടാതെ, യാത്രക്കാർക്കുള്ള ടെർമിനൽ കെട്ടിടത്തിന്റെ 76 ശതമാനം ജോലികളും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളത്തിലെ റൺവേയും മറ്റു പ്രവർത്തനങ്ങളും അതിവേഗത്തിലാണ് നടക്കുന്നത്. നിലവിൽ, വിമാനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള പ്രവർത്തനങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കർശന സുരക്ഷയ്ക്കായി അതിർത്തി ഭിത്തികളിൽ മുള്ളുകമ്പികൾ സ്ഥാപിക്കുന്നുണ്ട്. ഐസൊലേഷൻ വേ, രണ്ട് ടാക്സി വേകൾ, 3 എയർ ബസുകൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

Also Read: ‘ക്രൈസ്തവരെ അവഹേളിച്ച എം വി ഗോവിന്ദന്‍ മാപ്പു പറയണം’: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത

വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, ഭക്തർക്ക് അയോധ്യ ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമ വിമാനത്താവളമെന്നാണ് ശ്രീരാമ ഭൂമിയിലെ വിമാനത്താവളത്തിന് നൽകിയിരിക്കുന്ന പേര്. പ്രധാനമായും മൂന്ന് ഘട്ടമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button