തിരുവനന്തപുരം: പുരസ്‌കാരങ്ങൾ ഒരേസമയം ഉത്തരവാദിത്തവും അഭിമാനവും നൽകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ പുരസ്‌കാരസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്വേഷത്തിന്റെയും മത്സരങ്ങളുടെയും ലോകത്ത് മനുഷ്യരെ ഒന്നിപ്പിക്കുന്നതിനാണ് കല യത്‌നിക്കുന്നത്. മികച്ച കലാകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കുമ്പോൾ നമ്മളും ആദരിക്കപ്പെടുകയാണ്. കലാകാരന്മാരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന ആർക്കൈവ്‌സ് ശക്തിപ്രാപിക്കണമെന്നും മന്ത്രി പറഞ്ഞു.
അക്കാദമി പുതുതായി നിർമ്മിച്ച പ്രസിദ്ധീകരണ വിഭാഗം ആസ്ഥാനമന്ദിരത്തിന്റെയും അക്കാദമി വളപ്പിലെ പ്ലാവുദ്യാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. അക്കാദമിയുടെ ഫെലോഷിപ്പ് മൂന്നു പേർക്കും അവാർഡ് 17 പേർക്കും ഗുരുപൂജ പുരസ്‌കാരം 22 പേർക്കും സമർപ്പിച്ചു. ചടങ്ങിൽ അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, ടി ആർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ: ബംഗാൾ തിരഞ്ഞെടുപ്പിലെ അക്രമണത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി
Post Your Comments