Latest NewsNewsInternational

ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്ന് യുഎസ്

വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ടുനിന്ന ദൗത്യമാണ് ഇതോടെ അമേരിക്ക പൂര്‍ത്തികരിച്ചത്.

Read Also: ഓടുന്ന കാറിൽ വെച്ച് കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം: രണ്ട് പേർ അറസ്റ്റിൽ

അതേസമയം, രാസായുധ ശേഖരം പൂര്‍ണമായി അമേരിക്ക നശിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഈ ഒരു പ്രവര്‍ത്തിയിലൂടെ, ലോകത്തെ രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 1993ലാണ് ഇത്തരം ആയുധങ്ങള്‍ നശിപ്പിക്കാന്‍ 193 രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്‍ നടന്നത്. ചരിത്രപരമായ വിജയമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button