ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം: കേസിലെ പ്രതിയെ വിട്ടയയ്ക്കണമെന്ന് ഇര

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ മോചിപ്പിക്കണമെന്ന് ഇര. ആദിവാസി വിഭാഗത്തിൽപ്പെട്ട ദഷ്മത് റാവത്തിന്റെ മേൽ ശുക്ല മൂത്രമൊഴിക്കുന്നത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, പ്രതിയായ പ്രവേഷ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പ്രതി തന്റെ തെറ്റ് തിരിച്ചറിഞ്ഞുവെന്നും വിട്ടയക്കണമെന്നും ഇര സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഏകീകൃത സിവിൽ കോഡ്: പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകും, സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത

‘പ്രവേഷ് ശുക്ലയെ വിട്ടയക്കണം. മുൻകാലങ്ങളിൽ സംഭവിച്ചത്, അദ്ദേഹത്തിന് തന്റെ തെറ്റ് മനസിലായി. സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥനയാണ്. അവൻ ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പണ്ഡിറ്റാണ്, അതുകൊണ്ട് ശുക്ലയെ വിട്ടയക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഗ്രാമത്തിൽ റോഡ് പണിയുന്നതല്ലാതെ സർക്കാരിൽ നിന്ന് മറ്റൊന്നും ആവശ്യപ്പെടാനില്ല’ റാവത്ത് പറഞ്ഞു.

 

Share
Leave a Comment