സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 10 മണി മുതലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. മുഖ്യ അലോട്ട്മെന്റിന് ശേഷം സ്കൂളുകളിൽ മിച്ചമുള്ള സീറ്റ് വിവരം ഇന്ന് രാവിലെ 9 മണി മുതൽ അറിയാൻ സാധിക്കും. ബുധനാഴ്ച വരെ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്. http://hscap.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും, അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയാൽ മതിയാകും. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും, നേരത്തെ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാക്കാത്തവർക്കും, മെറിറ്റ് ക്വട്ടയിൽ നിന്ന് പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കില്ല.
Also Read: ജെനിക്ക് ഇനി വിശ്രമ ജീവിതം
Post Your Comments