KeralaLatest NewsNews

ഹസാർഡ് വാണിംഗ് ലൈറ്റ്: ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഹസാർഡ് വാണിംഗ് ലൈറ്റ്: ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കനത്ത മഴയിലൂടെയോ മൂടൽമഞ്ഞിലൂടെയോ യാത്ര ചെയ്യുമ്പോൾ ധാരാളം ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ തെളിക്കുന്നുണ്ട്. ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാർഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്‌നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.

Read Also: വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ അസഭ്യം പറഞ്ഞ് ആട്ടിയോടിച്ചു: സിപിഎം കൗൺസിലർക്കെതിരെ പരാതി

ഹസാർഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ

വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വരുമ്പോൾ ഹസാർഡ് വാണിംഗ് ലൈറ്റ് ഉപയോഗിക്കാം. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം.

എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാലും ഹസാർഡ് വാണിംഗ് ലൈറ്റ് ഉപയോഗിക്കാം.

യാന്ത്രിക തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിന്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.

മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തിൽ ഹസാർഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read Also: അടുപ്പ് കത്തിച്ച്തിന് പിന്നാലെ ഉഗ്രശബ്‌ദം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button