തൃശൂർ: ഏക സിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയ, മതമൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യോജിപ്പാണ് സിപിഎം നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ല. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തിൽ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജൂലൈ 15ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ സിപിഎം ജനകീയ ദേശീയ സെമിനാർ സംഘടിപ്പിക്കും. സിപിഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന സെമിനാറിൽ 12,000 പേർ പങ്കെടുക്കും. പ്രമുഖ രാഷ്ട്രീയ പാർടികളും സമുദായ സംഘടനകളും ആദിവാസി ഗോത്രസംഘടനകളും സെമിനാറിൽ പങ്കാളികളാകും.
Post Your Comments