KeralaLatest NewsNews

ഏക സിവിൽ കോഡ്: യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡ് ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്നമാണ്. അത് കക്ഷി രാഷ്ട്രീയമല്ല. അത് ഫാസിസത്തിലേക്കുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബംഗാളിലെ അതിക്രമം: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി

അതിനെ പ്രതിരോധിക്കാൻ യോജിക്കാവുന്ന മുഴുവൻ കക്ഷികളുമായി ചേർന്ന് അതിവിശാലമായ ഐക്യപ്രസ്ഥാനമാണ് ഉദ്ദേശിക്കുന്നത്. ലീഗിനോട് തൊട്ടുകൂടായ്മയില്ല. ലീഗ് എടുക്കുന്ന ഏതു ശരിയായ നിലപാടിനെയും സിപിഎം പിന്തുണയ്ക്കും. മുൻപും പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും പിന്തുണയ്ക്കും. ഇനിയും പിന്തുണയ്ക്കും. മുന്നണിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ലീഗാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡ് പറ്റില്ലെന്ന് തന്നെയാണ് ഇഎംഎസ് നേരത്തേ പറഞ്ഞിട്ടുള്ളത്. അന്നത്തെ ഇഎംഎസിന്റെ ലേഖനം കൃത്യമായി വായിക്കാത്തവരാണ് തെറ്റായ പ്രചാരണം നടത്തുന്നത്. ഏക സിവിൽ കോഡിനെതിരായി മുന്നോട്ട് വരാൻ തയ്യാറുള്ള, മതമൗലികവാദികളും, ഇതുവരെ വ്യക്തതയില്ലാത്ത കോൺഗ്രസും ഒഴികേയുള്ള എല്ലാ വിഭാഗങ്ങളുമായി യോജിച്ച് മുന്നോട്ട് പോകുകതന്നെ ചെയ്യും. കോഴിക്കോട് വച്ച് സിപിഎം സംഘടിപ്പിച്ചിട്ടുള്ള ദേശീയ സെമിനാറിൽ യോജിക്കാവുന്ന എല്ലാ വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button