ബെര്‍ലിന്‍: തങ്ങള്‍ക്ക് വിശ്വാസികളെ നഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി ജര്‍മനിയിലെ കത്തോലിക്കാ സഭ. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തിലേറെ ആളുകള്‍ സഭയില്‍ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോണ്‍ ആസ്ഥാനമായുള്ള ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് പുറത്തുവിട്ട കണക്ക് അനുസരിച്ച്, 2022ല്‍ 5,22,821 ആളുകള്‍ സഭ വിട്ടുപോയി. ഇത് സഭയുടെ കണക്കുകൂട്ടലുകള്‍ക്കും നിരീക്ഷകരുടെ പ്രവചനങ്ങള്‍ക്കുമെല്ലാം അപ്പുറത്തായിരുന്നു. 2021ല്‍ 3,60,000 പേരാണ് ജര്‍മനിയില്‍ നിന്നും കത്തോലിക്കാ സഭയിലെ അംഗത്വം ഉപേക്ഷിച്ച് പുറത്തുപോയത്. ഇതിനു മുന്‍പ് ഏറ്റവും അധികം പേര് കത്തോലിക്കാ സഭ വിട്ടതും 2021 ലാണ്.
Read Also: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: നാൽപതുകാരൻ അറസ്റ്റിൽ
‘കത്തോലിക്കാ സഭ വേദനാജനകമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്,’
കാനോന്‍ അഭിഭാഷകനായ തോമസ് ഷൂല്ലര്‍ ജര്‍മന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ജര്‍മന്‍ കത്തോലിക്കാ സഭയില്‍ 21 ദശലക്ഷം അംഗങ്ങളുണ്ട്. ഇത് ജനസംഖ്യയുടെ 24.8 ശതമാനത്തോളം വരും.
ലൈംഗിക പീഡനങ്ങള്‍, സഭാ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, പള്ളി കരം തുടങ്ങിയവയാണ് ക്രിസ്ത്യന്‍ സഭകള്‍ വിടുന്നതിനുള്ള മുഖ്യ കാരണങ്ങളായി പറയുന്നത്. ഈ സംഭവങ്ങളെല്ലാം വിശ്വാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. കത്തോലിക്കാ സഭയുടെ മാത്രമല്ല, മറ്റ് സഭകളുടെ കാര്യവും സമാനമായ രീതിയില്‍ തന്നെയാണ്. പ്രൊട്ടസ്റ്റ്ന്റ് സഭയില്‍ നിന്ന് 380,000 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം അംഗത്വം ഉപേക്ഷിച്ച് പുറത്തുപോയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം ജര്‍മനിയില്‍ പ്രൊട്ടസ്റ്റ്ന്റ് സഭയ്ക്ക് 19.5 ദശലക്ഷം അംഗങ്ങളുണ്ട്.
Post Your Comments