KeralaLatest NewsNews

ജൂലൈ 17 ന് മദ്യനിരോധനം: ഉത്തരവിറക്കി ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂലൈ 17-ന് മദ്യ നിരോധനം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. കർക്കിടക വാവുബലിയോടനുബന്ധിച്ചാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

Read Also: ഏക സിവിൽ കോഡ്: യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ മദ്യശാലകളുടെ പ്രവർത്തനത്തിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 രാത്രി 12 മുതൽ 17-ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിരോധനം. സ്ത്രീകൾ ഉൾപ്പെടെ ബലി തർപ്പണത്തിനെത്തുന്ന സാഹചര്യം കണക്കിലെടുത്തും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുമാണ് തീരുമാനം.

Read Also: ‘അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി’: ഷിബു ഉദയൻ സംവിധാനാം ചെയ്യുന്ന ചിത്രത്തിൽ അഹമ്മദ് സിദ്ദിഖ് നായകനാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button