KeralaLatest NewsNews

കേരള തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണം എന്ന ബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി നല്‍കിയത്, കൂട്ടുനിന്നത് ബിജെപിയും

കേന്ദ്രസര്‍ക്കാരിന് നല്‍കിയ ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല, ഇത് സമൂഹത്തിന് മുന്നില്‍ പരസ്യമാക്കേണ്ട ഒന്നല്ല: തലസ്ഥാന മാറ്റ ബില്ലില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍ എംപി

കൊച്ചി: സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചോര്‍ത്തിയെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. നടപടിയില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിന്റെ വിവാദങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു.

Read Also: ഹസാർഡ് വാണിംഗ് ലൈറ്റ്: ഉപയോഗിക്കേണ്ട സന്ദർഭങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്

‘കേന്ദ്രസര്‍ക്കാരിന് നല്‍കിയ ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എങ്ങനെയാണ് ബില്ലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്ത് പോയതെന്ന് വ്യക്തമാക്കണം. ബിജെപിയുടെ സഹായത്തോടെയാണ് ഈ നീക്കങ്ങള്‍ നടന്നത്’, ഹൈബി ഈഡന്‍ പറഞ്ഞു.

 

ബില്ലിനെ തുടര്‍ന്നുണ്ടായ അനാവശ്യ വിവാദങ്ങളില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ബില്‍ പിന്‍വലിച്ചിട്ടില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ നടത്തില്ല. പാര്‍ട്ടി തീരുമാനമാണ് അന്തിമം. ജനാധിപത്യ രാജ്യത്ത് ഒരു പൗരന്‍ അഭിപ്രായം പറയുമ്പോള്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതിന് സമാനമായി ഫാസിസ്റ്റ് രീതിയില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലയെന്നും ഹൈബി കൂട്ടിചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button