KeralaLatest NewsNews

കൊച്ചിയില്‍ കനത്ത മഴ, വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളില്‍ കടലാക്രമണവും തുടരുന്നു. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.

Read Also: ഹൈക്കോടതി ചൂണ്ടികാട്ടിയത് 9 കാര്യങ്ങൾ, സുപ്രീം കോടതി സ്റ്റേ നൽകിയില്ലെങ്കിൽ ലോകസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button