ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ, സിഖ്, ആദിവാസി, ജൈൻ, പാഴ്സി വിഭാഗങ്ങളെ ബാധിക്കും. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments