കായംകുളം: തോട്ടിൽ വല വീശാൻ ഇറങ്ങിയ വിമുക്ത ഭടനെ കാണാതായി. കരിപ്പുഴയാണ് സംഭവം. പത്തിയൂർ പടിഞ്ഞാറ് ശ്രീശൈലത്തിൽ ഗോപാലനെ ആണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടു കൂടി പത്തിയൂർ പഞ്ചായത്ത് ഓഫീസിനു കിഴക്ക് മെയിൻ കനാലിനു സമീപം കരിപ്പുഴത്തോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു ഗോപാലൻ.
രാത്രി 10 മണിയായിട്ടും ഗോപാലൻ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഇളയ മകൻ ഗോപാലനെ അന്വേഷിച്ചു തോട്ടുകടവിൽ ചെന്നപ്പോൾ ബൈക്ക് അവിടെ ഉണ്ടായിരുന്നുവെങ്കിലും ഗോപാലനെ കണ്ടില്ല. തുടർന്ന് മകൻ പോലീസിൽ പരാതി നൽകി. എന്നാൽ, രാത്രി വൈകിയതിനാലും കനത്ത മഴയും കാരണം അന്വേഷണം നടന്നില്ല. രണ്ടാം ദിവസം രാവിലെ മുതൽ അഗ്നിശമന സേനയും നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും കഴിപ്പുഴ തോടിന്റെ പല ഭാഗത്തും അന്വേഷിച്ചിട്ടും ഗോപാലനെ കണ്ടെത്താൻ കഴിഞ്ഞില്ല.
Read Also: ബംഗാളിലെ അതിക്രമം: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
Post Your Comments