ThrissurLatest NewsKeralaNattuvarthaNews

ക്രൈസ്തവ സമൂഹത്തെ അവഹേളിക്കരുത്: എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത

തൃശൂർ: ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ലെന്നും പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ‌പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത.

ക്രൈസ്തവരെയും വൈദിക-സ‌ന്ന്യാസ ജീവിതത്തെയും അവഹേളിച്ച എംവി ഗോവിന്ദൻ മാപ്പുപറയണമെന്നും വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ചെകുത്താന്‍ ആരാധന: ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച് 32കാരന്‍, തലയോട്ടി ആഷ്ട്രേയാക്കി
‘എംവി ഗോവിന്ദന്‍ സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതു പൊതുസമൂഹം തിരിച്ചറിഞ്ഞു. ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുത്’, പ്രമേയത്തില്‍ വ്യക്തമാക്കി.

മണിപ്പുരില്‍ കലാപത്തിന് ശാശ്വത പരിഹാരം തേടാന്‍ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ യോഗം അപലപിച്ചു. മണിപ്പുരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസംഗത വേദനാജനകമാണെന്നും വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നതെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button