KannurKeralaNattuvarthaLatest NewsNews

നഴ്‌സിങ് ഓഫീസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു: എച്ച്‌ വൺ എൻ വൺ എന്ന് സംശയം

മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) ആണ് പനി ബാധിച്ച്‌ മരിച്ചത്

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) ആണ് പനി ബാധിച്ച്‌ മരിച്ചത്.

കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന്, വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌.

Read Also : സ്ത്രീപീഡനക്കേസിൽ വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്: ഫ്രാങ്കോ മുളയ്ക്കൽ

പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. എച്ച്‌ വൺ എൻ വൺ പനിയാണെന്നാണ് സംശയം.

ജനിഷ എട്ട് മാസമായി തലശ്ശേരിയിലെ വാടക വീട്ടിലാണ്‌ താമസം. പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button