Latest NewsIndiaNewsCrime

വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ചതിന് ഭര്‍ത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ

കാൻപുർ: വീട്ടുചെലവിന് അയച്ച പണം ചെലവഴിച്ചതിനെ കുറിച്ച് ചോദിച്ച ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ കാൻപുർ ദെഹത്തിയിൽ നടന്ന സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. താൻ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മര്‍ദ്ദനമെന്നാണ് യുവാവിന്റെ പരാതി.

ബനാറസിൽ താമസിക്കുന്ന ശിവകുമാർ സഹോദരനൊപ്പം വണ്ടിയിൽ കുൽഫി വില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നത്. എല്ലാ മാസവും ശിവകുമാർ ഭാര്യ സുശീലയ്ക്ക് വീട്ടുചെലവിനായി പണം അയച്ചുകൊടുക്കുമായിരുന്നു. ഇത്തവണ ബനാറസിൽ നിന്ന് ശിവകുമാർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ തന്നോട് പറയാതെ എട്ട് ക്വിന്റൽ ഗോതമ്പ് വിറ്റതായി കണ്ടെത്തി.

ബനാറസില്‍ നിന്ന് അയച്ച 32,000 രൂപ എന്തു ചെയ്തുവെന്നും എന്തിനാണ് ഗോതമ്പ് വിറ്റതെന്നും ശിവകുമാര്‍ ഭാര്യയോട് ചോദിച്ചു. ഇതിന്‍റെ ദേഷ്യത്തിൽ സുശീലയും സഹോദരിയും ചേർന്ന് ശിവകുമാറിന്റെ കൈകൾ കെട്ടിയിട്ട് വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. ശിവകുമാർ നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 504 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button