Latest NewsNewsIndia

രാജ്യത്ത് ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്

പാറ്റ്ന: രാജ്യത്ത് ആര് പ്രധാനമന്ത്രിയായാലും ഭാര്യ വേണമെന്ന അഭിപ്രായവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നത് ശരിയല്ല. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിവാഹം കഴിക്കണമെന്ന് ലാലു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഉപദേശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലാണ് പ്രധാമന്ത്രി നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി അദ്ദേഹം മറുപടി നല്‍കിയത്.

Read Also: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചു: എംവി ഗോവിന്ദനെതിരെ കത്തോലിക്ക കോൺഗ്രസ്

‘രാഹുല്‍ താങ്കള്‍ ഒരു വിവാഹം കഴിക്കണം. സമയം ഇനിയും വൈകിയിട്ടില്ല. താടിയൊക്കെ വടിച്ചു കളയണം. വിവാഹത്തെക്കുറിച്ചു പറയുമ്പോള്‍ താങ്കള്‍ കേള്‍ക്കുന്നില്ലെന്ന് അമ്മ ഞങ്ങളോടു പരാതി പറയുന്നു. താങ്കളുടെ വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കൊക്കെ ആഗ്രഹമുണ്ട്. അതിനായി കാത്തിരിക്കുകയാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. അതിപ്പോള്‍ ഉറപ്പിക്കൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ’- എന്നായിരുന്നു രാഹുലിനോട് ലാലുവിന്റെ ഉപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button