അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ച് താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. എന്നാൽ, താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
‘പുരുഷന്മാര്‍ക്ക് ജോലിയില്ല. അന്നന്നത്തെ അന്നത്തിനുവേണ്ടിയാണ് പല സ്ത്രീകളും പാര്‍ലറുകളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്’ -മേക്കപ്പ് ആര്‍ട്ടിസ്റ്റായ റെയ്ഹാന്‍ മുബാരിസ് പറഞ്ഞു. 2021-ല്‍ അധികാരത്തിലെത്തിയശേഷം സ്‌കൂള്‍, സര്‍വകലാശാലാ വിദ്യാഭ്യാസനിഷേധമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശലംഘനമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ താലിബാന്‍ നടത്തുന്നത്.
സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും സിനിമ തിയേറ്റര്‍, പാര്‍ക്ക്, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പോകുന്നതും താലിബാന്‍ നേരത്തെ വിലക്കിയിരുന്നു.
Leave a Comment