KeralaLatest NewsNews

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കം

തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകീട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

Read Also: ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയിലെ കാര്യങ്ങള്‍, എല്ലാം ചെറിയാന്‍ ഫിലിപ്പിനറിയാം: വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്

കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള ആളായിരുന്നു മരിച്ച ഷീല.

അന്‍പത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button