ബംഗളൂരു: മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാതയില്‍ അപകടങ്ങള്‍ കൂടിയതോടെ ഇവിടെ റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. വാഹനങ്ങളുടെ അമിത വേഗം ഇതിലൂടെ കണ്ടെത്തും. രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലാണ് നടപടി തുടങ്ങിയത്. നൂറുകിലോമീറ്ററിനുമുകളില്‍ വേഗത്തിലുള്ള വാഹനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റഡാറുകളിലെ കാമറകള്‍ പകര്‍ത്തും.
Read Also: അരിക്കൊമ്പൻ ഹർജികളിൽ പൊറുതിമുട്ടുന്നു: ഹർജിക്കാർക്ക് 25000 പിഴയിട്ട് സുപ്രീംകോടതി
അതിവേഗപാതയില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച് 12നാണ്. അന്നുമുതല്‍ ഇതുവരെയുണ്ടായത് നൂറു അപകടങ്ങളുമാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു.
അപകടങ്ങള്‍ കൂടിയതോടെ പൊലീസും ഗതാഗതവകുപ്പും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പാതയില്‍ ചന്നപട്ടണ മുതല്‍ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടമരണങ്ങള്‍ നടന്നത്. ജൂണ്‍ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്.
Post Your Comments