KeralaLatest NewsNews

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ നിന്ന് സിപിഎമ്മും കോൺഗ്രസും പിന്തിരിയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഎം. കോൺഗ്രസിലെ പലരും ദേശീയതലത്തിൽ പോലും ഏകീകൃത സിവിൽ നിയമത്തെ അനുകൂലിച്ചിരുന്നു. എന്നാൽ ഇപ്പോൾ വോട്ട് ബാങ്കിൽ കണ്ണുനട്ടാണ് സിപിഎമ്മും കോൺഗ്രസും ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിക്കപ്പെടും, മുന്നറിയിപ്പുമായി യുക്രെയ്‌നും റഷ്യയും

വർഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നത്. ഇതിനെതിരെ ബിജെപി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ നടത്തും. ഇതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും സമ്പർക്ക പരിപാടികളും നടത്തും. മുസ്ലീം സമുദായത്തിൽ വലിയ വിഭാഗം ഏകീകൃത സിവിൽ നിയമത്തിന് അനുകൂലമാണ്. സ്വന്തം പെൺമക്കൾക്ക് തങ്ങളുടെ പൈതൃക സ്വത്തവകാശത്തിൽ തുല്യത ഉറപ്പുവരുത്താൻ വലിയ വിഭാഗം കിട്ടാൻ നിരവധി രക്ഷിതാക്കൾ താല്പര്യപ്പെടുന്നുണ്ട്. മുത്തലാക്കിനെ ശക്തമായി എതിർക്കാൻ നല്ലൊരു വിഭാഗം മുസ്ലിം വനിതകളും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഇവർ പിന്മാറണമെന്നും സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

Read Also: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button