‘കിയവ്: യുക്രെയ്നില്‍ റഷ്യ പിടിച്ചടക്കിയ തെക്കുകിഴക്കന്‍ മേഖലയിലെ സപോറിഷ്യ ആണവ നിലയം ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പു നല്കി ഇരു രാജ്യങ്ങളും. നിലയത്തിലെ നിരവധി കെട്ടിടങ്ങള്‍ക്കുമുകളില്‍ സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കള്‍ വെച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി ആരോപിച്ചു. മൂന്നാമത്തെയും നാലാമത്തെയും വൈദ്യുതി യൂനിറ്റുകള്‍ക്ക് മുകളിലാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്ന് യുക്രെയ്ന് സായുധസേനാ മേധാവി പ്രസ്താവനയില്‍ പറഞ്ഞു. ഇവ ആണവ നിലയങ്ങള്‍ തകര്‍ക്കില്ലെങ്കിലും യുക്രെയ്ന് ഷെല്ലാക്രമണം നടത്തിയെന്ന ചിത്രം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
Read Also: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
അതേസമയം, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ ദുരന്തം വിതക്കുന്ന പ്രകോപനമാണ് യുക്രെയ്ന് സൈന്യം നടത്തുന്നതെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെഷ്കോവ് കുറ്റപ്പെടുത്തി. മുമ്പും സമാനമായി ഈ നിലയത്തെ മുന്നില്‍നിര്‍ത്തി ഇരു വിഭാഗവും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍, നിലയത്തില്‍നിന്ന് ആണവ വികിരണം പുറന്തള്ളാന്‍ റഷ്യ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം യുക്രെയ്ന് ആരോപിച്ചു. സപോറിഷ്യ നിലയത്തിനുചുറ്റും യുക്രെയ്ന് സേന പ്രത്യാക്രമണം ശക്തമാക്കിയതിനിടെയാണ് ഇരുവിഭാഗവും രംഗത്തെത്തിയത്.
Post Your Comments