ThiruvananthapuramKeralaNattuvarthaLatest NewsNews

17 കാ​രി​യെ ഷെ​യ​ർ ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ടു, പീഡനം: യുവാവ്​ പിടിയിൽ

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ വെ​ങ്ങാ​ട് സ്വ​ദേ​ശി ഗോ​കു​ൽ (20) ആ​ണ് പി​ടി​യി​ലാ​യ​ത്

ക​ഴ​ക്കൂ​ട്ടം: 17 കാ​രി​യെ ഷെ​യ​ർ ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ വെ​ങ്ങാ​ട് സ്വ​ദേ​ശി ഗോ​കു​ൽ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഷെ​യ​ർ ചാ​റ്റ് വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി​യെ പ്ര​തി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഷെ​യ​ർ ചാ​റ്റ് വ​ഴി ഒ​രു കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന​തെ​ന്നും ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​രു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​നു​ശേ​ഷം അ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​ക​ലു​മാ​ണ് പ്ര​തി​യു​ടെ രീ​തി. 17കാ​രി​യെ ഒ​രു മാ​സം മു​മ്പ് പ്ര​ണ​യം ന​ടി​ച്ച് കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി കാ​റി​നു​ള്ളി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച​താ​യും ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ക​ണ്ടെ​ത്തി.

Read Also : മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാത, റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയുമായി ട്രാഫിക് പൊലീസ്

യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന്റെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പീ​ഡി​പ്പി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ്യൂ​സ് ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​ര​വെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ല​ക്കാ​ട് കൃ​ഷ്ണ​പു​ര​ത്ത് 16 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ഗോ​കു​ൽ വീ​ണ്ടും പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ച കാ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ മി​ഥു​ൻ, ശ​ര​ത് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button