Latest NewsKeralaNews

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ: 2531 പേരെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു.

Read Also: ഏക സിവിൽ കോഡ്: സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് ഒളിച്ചോട്ടതന്ത്രം: മുഖ്യമന്ത്രി

ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461 കുട്ടികൾ എന്നിവരാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ-52. 1085 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നു. കോട്ടയത്ത് 35 ക്യാമ്പുകളിലായി 348 പേരാണുള്ളത്. ആലപ്പുഴ ജില്ലയിൽ 121 വീടുകൾ ഭാഗികമായി തകർന്നു. കൂടുതൽ വീടുകൾ മുഴുവനായും തകർന്നത് പാലക്കാടാണ്. 7 വീടുകളാണ് പാലക്കാട് തകർന്നത്. തൃശൂരിൽ-6, കോഴിക്കോട്-4, എറണാകുളം-2, മലപ്പുറം, വയനാട്, കാസർഗോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ കണക്ക്.

Read Also: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് കനത്ത നഷ്ടപരിഹാരം അവകാശപ്പെടാനാവില്ല: ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button