KollamKeralaNattuvarthaLatest NewsNews

ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ചു: രണ്ടുപേർ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട പ്ര​മാ​ടം, വി. ​കോ​ട്ട​യം, വെ​ട്ടൂ​ർ​കാ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (24), പ​ത്ത​നം​തി​ട്ട, ത​ണ്ണി​ത്തോ​ട് ശ്രീ​ക്കു​ട്ട​ൻ (22) എ​ന്നി​വ​രാ​ണ് പിടിയിലായത്

ക​രു​നാ​ഗ​പ്പള്ളി: ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​വ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം, വി. ​കോ​ട്ട​യം, വെ​ട്ടൂ​ർ​കാ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (24), പ​ത്ത​നം​തി​ട്ട, ത​ണ്ണി​ത്തോ​ട് ശ്രീ​ക്കു​ട്ട​ൻ (22) എ​ന്നി​വ​രാ​ണ് പിടിയിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് ഇവരെ പി​ടി​കൂടി​യ​ത്. കു​ല​ശേ​ഖ​ര​പു​രം, കോ​ട്ട​യ്ക്ക​പു​റം പു​തു​മ​ണ്ണേ​ൽ വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച കേസിലാണ് അറസ്റ്റ്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ വ​ള്ളി​ക്കാ​വ് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീപം ആണ് സംഭവം. ഉ​ദ​യ​കു​മാ​റി​ന്‍റെ ക​ട​യി​ൽ പ്ര​തി​ക​ൾ സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യി​രു​ന്നു. സി​ഗ​ര​റ്റി​ന്‍റെ വി​ല ഗൂ​ഗി​ൾ പേ ​ആ​യി ന​ൽ​കാ​തെ പ​ണ​മാ​യി ന​ൽ​കാ​മോ​യെ​ന്ന് ക​ട​യു​ട​മ ഉ​ദ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read Also : കേരളത്തില്‍ കനത്ത മഴ തുടരുന്നു, ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതോടെ തീവ്ര മഴ പെയ്യും

പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ ഉ​ട​മ​യെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​റ​യി​ൽ ത​ള്ളി​യി​ട്ട് ച​വി​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് നെ​ഞ്ചി​ൽ കു​ത്തി​പ​രി​ക്കേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച ഉ​ദ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ​യെ​യും പ്ര​തി​ക​ൾ ത​ടി​ക്ക​ഷണം ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ അ​ടി​ച്ചു.

പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യ ശേ​ഷ​മാ​ണ്​ പ്ര​തി​ക​ൾ ക​ട​ന്ന് ക​ള​ഞ്ഞ​ത്. പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷെ​മീ​ർ, റ​സ​ൽ ജോ​ർ​ജ്, എ.​എ​സ്.​ഐ അ​ജ​യ​കു​മാ​ർ, സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button