ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. അഞ്ച് ദിവസത്തെ കുതിപ്പിന് വിരാമമിട്ടാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 0.05 ശതമാനം നഷ്ടത്തിൽ 65,446.04-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 0.05 ശതമാനം നേട്ടത്തിൽ 19,398-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ ഇന്ന് 1,967 ഓഹരികൾ നേട്ടത്തിലും, 1,527 ഓഹരികൾ നഷ്ടത്തിലും, 132 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭെൽ, സംവർധന മതേഴ്സൺ ഇന്റർനാഷണൽ, ബജാജ് ഓട്ടോ, ഡിവിസ് ലാബ്സ്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്.യു.എൽ, ഐസിഐസിഐ ബാങ്ക്, പവർ ഗ്രിഡ്, നെസ്ലെ, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, ഡിക്സൺ ടെക്നോളജീസ്, എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക്, ആസ്ട്രൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: പുരികം കൊഴിയുന്നതിന് പിന്നിൽ
Post Your Comments