KollamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം വി​ൽ​ക്കാ​ൻ ശ്ര​മം : രണ്ടുപേർ പിടിയിൽ

വെ​ളി​യം കോ​ള​നി​യി​ൽ യോ​ഹ​ന്നാ​ൻ സ​ദ​ന​ത്തി​ൽ പോ​ൾ. ടി ​നെ​റ്റോ (54), ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ ബി​ജു നി​വാ​സി​ൽ ബി​ജു (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ഓ​യൂ​ർ: ഓ​ട​നാ​വ​ട്ട​ത്ത് മു​ക്കു​പ​ണ്ടം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അറസ്റ്റിൽ. വെ​ളി​യം കോ​ള​നി​യി​ൽ യോ​ഹ​ന്നാ​ൻ സ​ദ​ന​ത്തി​ൽ പോ​ൾ. ടി ​നെ​റ്റോ (54), ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ ബി​ജു നി​വാ​സി​ൽ ബി​ജു (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം

ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. ഓ​ട​നാ​വ​ട്ട​ത്തെ സ്വ​ർ​ണ​ക്ക​ട​യി​ൽ ആണ് ഇ​രു​വ​രും മാ​ല​ക​ളും വ​ള​ക​ളും വി​ൽ​ക്കാ​നെ​ത്തിയത്. ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൂ​യ​പ്പ​ള്ളി സി.​ഐ ബി​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ​യ​പ്ര​ദീ​പ്, എ.​എ​സ്.​ഐ മാ​രാ​യ രാ​ജേ​ഷ്, അ​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​ധു, മു​രു​കേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button