ThiruvananthapuramLatest NewsKeralaNattuvarthaNews

പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പിടിയിൽ

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പെ​രു​ങ്കു​ഴി കു​ഴി​യം കോ​ള​നി തി​ട്ട​യി​ൽ വീ​ട്ടി​ൽ ആ​ന്റ​ണി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​റ്റി​ങ്ങ​ൽ: പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം ന​ട​ത്തി​യ സംഭവത്തിലെ പ്ര​തി അറസ്റ്റി​ൽ. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പെ​രു​ങ്കു​ഴി കു​ഴി​യം കോ​ള​നി തി​ട്ട​യി​ൽ വീ​ട്ടി​ൽ ആ​ന്റ​ണി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​ഞ്ചു​തെ​ങ് പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ

വി​ള​ഭാ​ഗം ക​ള്ളു​ഷാ​പ്പ്​ ജ​ങ്​​ഷ​നി​ൽ എ.​എ​സ് നി​വാ​സി​ൽ 30-ന് ​പു​ല​ർ​ച്ചെ ആ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മു​ൻ​വ​ശം വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന്​ അ​ക​ത്ത് ക​യ​റി വി​ല​കൂ​ടി​യ വ​സ്തു​ക്ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. വീ​ട്ടി​ൽ സി.​സി.​ടി.​വി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​യെ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ന്റ​ണി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ കൂ​ട്ട് പ്ര​തി​യെ​യും തി​രി​ച്ച​റി​ഞ്ഞു. കൂ​ട്ടു​പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

പ്ര​തി ആ​ന്റ​ണി മു​മ്പ്​ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ത്ത്​ മോ​ഷ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വീ​ടു​ക​ൾ ക​ണ്ടു​വെ​ച്ച ശേ​ഷം അ​ർ​ധ​രാ​ത്രി​യി​ൽ വീ​ണ്ടും സ്ഥ​ലത്തെ​ത്തി മോ​ഷ​ണം ന​ട​ത്തും. മോ​ഷ​ണം ന​ട​ത്തു​ന്ന സ്ഥ​ല​ത്തു ഒ​രു തെ​ളി​വു​ക​ളും അ​വ​ശേ​ഷി​പ്പി​ക്കാ​തെ​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. അ​ഞ്ചു​തെ​ങ് പൊ​ലീ​സ് പ​രി​ധി​യി​ൽ രാ​ത്രി​കാ​ല പെ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി​യ​താ​യി അ​ഞ്ചു​തെ​ങ് ഐ.​എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു ജി ​അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി ശി​ൽ​പ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി സി.​ജെ. മാ​ർ​ട്ടി​ൻ ന​ർ​കോ​ട്ടി​ക് ഡി​വൈ.​എ​സ്.​പി രാ​സി​ത് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഞ്ചു​തെ​ങ് ഐ.​എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​ഹീ​ൻ, ബി​ജു, എ.​എ​സ്.​ഐ വി​നോ​ദ് കു​മാ​ർ, ബി​ജു​കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ ഷാ​ൻ, ശ്രീ​കു​മാ​ർ, ഷം​നാ​സ്, വി​നീ​ഷ്, സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button